2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

ഒരു കവിത വെറും കവിത....
പ്രേമമേ നിന്നെ പേരിട്ടു വിളിച്ചാൽ
പ്രേമമെന്നാരുവിളിക്കും ....!
അനുഭവം ഗുരുവെന്നു ചിന്തിച്ചു
നോക്കിയാൽ
ചിന്തയിൽ നീ വെറും പേരു മാത്രം ...!
കളിവാക്കുപറഞ്ഞതും കവിതകൾ
പാടിയതും
കളിയാക്കാൻ മാത്രമെന്നു പിന്നെ ഞാൻ
അറിഞ്ഞു ..!
കത്തിച്ചു വച്ച മെഴുകുതിരി പോലെ
പ്രേമംകത്തിഒലിച്ചു
നിലം പൊത്തി നിന്നു ...
വെറുമൊരു മെഴുകു പ്രതിമ പോലെ നിന്നു...!
കൊത്തിയെടുത്ത വാക്കുകൾ
ഒക്കെയും
കോലം കെട്ടുപോയ
കോമരമായി നിന്നിൽ ...!
കണ്ണിലെ ഒരിറ്റു കണ്ണീരു
കൊണ്ടു നി
സ്നേഹത്തിനെ നി വിലപേശി
വിറ്റു ......!
ഒടുവിലി ഒഴുകിയ പുഴ മാത്രം
ബാക്കി ....
പ്രേമമെന്നു ഏതോ
കവി പാടി ....
കടലിനോട് അരുവിക്കു തോന്നിയ
ഒരു വെറും പ്രേമം
ഒരു വെറും പ്രേമം ......
ആരവം നിലക്കാത്ത വെറും
പ്രേമമെന്ന് കവി പാടി .....!
കൊട്ടി ഘോഷിച്ച പലതും
പെട്ടിയിലായപ്പോൾ
പെട്ടുപോയത് നിയോ ഞാനോ ...?
സ്വന്ത മെന്നു കരുതിയ സ്വപ്നങ്ങളെ 
ഞാൻ മറച്ചത്...........
മറവി എന്ന രോഗം ബാധിച്ചിട്ടാണോ ... ..?
....പ്രേമമെന്നു കവി പാടി...........
....വിരഹമെന്നും കവി പാടി........!!!!!!!
പട്ടിയെ പോലെ മിഥ്യ തല്ലുമ്പോഴും
സത്യം നോക്കി ചിരിക്കും...............!
അതു കണ്ടു നിൽക്കുന്നവർ പോലും
ഒന്നും മിണ്ടില്ല..................!
കാരണം......
അവർക്ക് ജീവിക്കാൻ മിഥ്യ കൂടെ വേണം
അവർ ജീവിക്കട്ടെ ..................!!!!
വഴിയില്‍ ഉപേക്ഷിച്ച ശിശുരോതനങ്ങള്‍ മന്ത്രിക്കുന്നു
ശില പോലെ ഉറച്ച നിന്‍റെ മനസുകള്‍
ശോകമാകും വേളയില്‍ വീണ മീട്ടൂ.............
കരിന്തിരി എരിയുന്ന വിളക്കില്‍ ഇത്തിരി
കരളിലെ എണ്ണ ഒഴിക്കു ..............................
പാറിപറക്കുന്ന കാറ്റില്‍ വിളക്കണണയാതെ
പാകമായൊരു കയ്യ്കൊണ്ട് പോത്തു...!
വിലയറിയില്ല എങ്കില്‍ പാട്ട് പാടു
 വിലയറിയുന്ന വിയര്‍പ്പുകള്‍ അവിടെയുണ്ട് ..!
ആട്ടു തൊട്ടിലില്‍ പാട്ടുപാടിയ ....
അലമുറയിട്ടു കരഞ്ഞ ആരവം ഉണ്ടവിടെ ........!
സ്വര്‍ഗ്ഗ മെന്നൊരു ഇടം ഉണ്ടെങ്കില്‍ ......
സ്വര്‍ണ്ണ നിറത്തില്‍ കാണാം നിനക്കവിടെ ....സ്വര്‍ഗം ....!
പട്ടുനൂല്‍ പുഴുവിന് അറിയില്ല 
പട്ടിന്‍റെ വില............?
എന്നിട്ടും വെറുതെ നൂലുകള്‍ നെയ്യുന്നുണ്ട് 
വെറും പുഴുക്കള്‍ ......................!
കുത്തി നോവിക്കുന്ന മുറിവിനേക്കാൾ 
കഷ്ട്ടം........
പൊട്ടി ചിരിക്കുന്ന പോയ് മുഖങ്ങൾ 
ആണ് ........!!!!!

വെട്ടി നിരത്തിയ വടവൃക്ഷം 
വെളിച്ചം വിതറിയ ഒരു 
വികാരമായിരുന്നു